കോട്ടയം: കൊലപാതകത്തിന് ദൃക്‌സാക്ഷിയെന്നവകാശപ്പെട്ട് വാര്‍ത്താസമ്മേളനം നടത്താനെത്തിയയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈക്കം സ്വദേശിയായ സിബിയെയാണ് കോട്ടയം വെസ്റ്റ് പൊലീസ് വാര്‍ത്താ സമ്മേളനം നടത്തുന്നിനിടയില്‍ കസ്റ്റഡിയിലെടുത്തത്. കോട്ടയം പ്രസ്‌ക്ലബില്‍ ഇന്ന് ഉച്ചയോടെയായിരുന്നു നാടകീയ സംഭവങ്ങള്‍.
താന്‍ പെണ്‍വാണിഭ സംഘത്തില്‍ മുന്‍പ് കണ്ണിയായിരുന്നുവെന്നും ഈ റാക്കറ്റ് നടത്തിയ കൊലപാതകം നേരില്‍ കണ്ടിട്ടുണ്ടെന്നുമായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍. വൈക്കം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പെണ്‍വാണിഭ സംഘത്തിലെ കണ്ണിയായിരുന്നു ഇയാള്‍. മാനസാന്തരപ്പെട്ടാണ് എല്ലാം പറയാന്‍ എത്തിയതെന്നായിരുന്നു ഇയാള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്. ഇതിനിടയിലാണ് കോയമ്പത്തൂരില്‍ കൊലപാതകം നടത്തിയ കാര്യം സിബി തുറന്ന് പറഞ്ഞത്.

കസ്റ്റഡിയില്‍ എടുത്ത സിബിയെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസില്‍ നാളെ കോടതിയില്‍ മൊഴി നല്‍കാനിരിക്കെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
