അടിമാലി രാജധാനി ലോഡ്ജിൽ കൂട്ടക്കൊലപാതകം നടത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസിൽ മൂന്നു പ്രതികൾക്കും കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു . അതിക്രമിച്ചു കടക്കലിനും തെളിവു നശിപ്പിക്കലിനും 17 വര്‍ഷം കഠിന തടവും തൊടുപുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചു .

അടിമാലയിൽ ലോഡ്ജ് നടത്തിപ്പുകാരനായ പാറേക്കാട്ടിൽ കുഞ്ഞുമുഹമ്മദ് ,ഭാര്യ അയിഷ ആയിഷയുടെ അമ്മ നാച്ചി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. 2015 ഫെബ്രുവരി 12 നായിരുന്നു കൂട്ടക്കൊലപാതകം .കർണ്ണാടക സ്വദേശികളായ രാഘവേന്ദ്ര, രാജേഷ് ഗൗഡ, മഞ്ജുനാഥ് എന്നിവരെയാണ് ശിക്ഷിച്ചത്. കൊലപാതകത്തിനും കവർച്ചക്കുമാണ് ഇരട്ട ജീവപര്യന്തം . 17 വര്‍ഷത്തെ കഠിന തടവിന് കൂടാതെ പതിനയയ്യാരിരം രൂപ വീതം പിഴയും ശിക്ഷിച്ചു .പിഴയൊടുക്കിയില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കണം .

ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകള്‍ കണക്കിലെടുത്താണ് കോടതി വിധി
കർണ്ണാടക ജയിലിലേക്കു മാറ്റണനെന്ന പ്രതികളുടെ ആവശ്യവും കോടതി അനുവദിച്ചില്ല. അതേ സമയം വിധിക്കെതിരെ പ്രൊസിക്യുഷൻ അപ്പീൽ നല്‍കും.പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കണമെന്നാണ് പ്രൊസിക്യൂഷന്‍റെ ആവശ്യം . കര്‍ണാടകത്തിലേയ്ക്ക് കടന്ന പ്രതികളെ ഡിവൈഎസ്പി പ്രഭുല്ല ചന്ദ്രന്ടെയും സി.ഐ.സജി മാർക്കോസിന്ടെയും നേതൃത്വത്തിലുളള പോലീസ് സംഘമാണ് പിടി കൂടിയത് . 56 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 77 രേഖകൾ പരിശോധിച്ചു. കുറ്റവാളികൾക്കുള്ള ശിക്ഷ അടുത്തയാഴ്ച വിധിച്ചേക്കും