കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് സർക്കാർ.

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് സർക്കാർ. ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്നും ആരോപണ വിധേയരായ പോലിസുകാരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും സർക്കാർ കോടതിയില്‍ അറിയിച്ചിരുന്നു.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സർക്കാർ കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതേസമയം എസ്പി ഉള്‍പ്പെടെയുള്ളവർക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരുടെ അറസ്റ്റിലേക്ക് നീങ്ങിയില്ലെന്നുമാണ് ശ്രീജിത്തിന്‍റെ ഭാര്യ അഖിലയുടെ വാദം. ഉത്സവാഘോഷത്തിനിടെ നടന്ന സംഘർഷം അന്വേഷിക്കാനെത്തിയ പോലീസ് സംഘം ശ്രീജിത്തിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. പിന്നീട് ക്രൂരമർദ്ദനത്തിന് വിധേയനായ ശ്രീജിത്ത് പോലീസ് കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെട്ടു എന്നാണ് കേസ്.