കൊച്ചി: എറണാകുളം പെരുമ്പാവൂരില് 73കാരിയെ മകളുടെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കുടുംബവഴക്കാണ് ഏലിയാമ്മയുടെ കൊലപാതകത്തിലെത്തിച്ചതെന്ന് പൊലീസ് അറിയിച്ചു.പ്രതി പൗലോസിനെ അറസ്റ്റു ചെയ്തു.
പുലര്‍ച്ചെ 6 മണിക്കാണ് സംഭവം. പെരുമ്പാവൂര്‍ പ്രളയക്കാട് സ്വദേശിയായ ഏലിയാമ്മ കപ്പേളയിലെ ലൈറ്റ് അണയക്കാൻ പോയതാണ്. ഈ സമയത്ത് തൊട്ടടുത്ത റബര്‍ തോട്ടത്തില്‍ ഒളിച്ചിരുന്ന മകളുടെ ഭാര്‍ത്താവ് പൗലോസ് ചാടി വീഴുകയായിരുന്നു.
പേടിച്ചരണ്ട ഏലിയാമ്മ അലറിവിളിച്ച് തൊട്ടടുത്ത വീട്ടിലെക്കു ഓടി ചെല്ലുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വീട്ടുകാരൻ പുറത്തിറങ്ങി പൗലോസിനെ അനുനയിപ്പിക്കാൻ ശ്രമിക്കുമ്പോഴേക്കും ഏലിയാമ്മയ്ക്ക് വെട്ടേറ്റിരുന്നു. ആടിനെ അറക്കുന്ന കത്തിയാണ് പൗലോസ് കൊലപാതകത്തിന് ഉപയോഗിച്ചത്. വെട്ടേറ്റ ഏലിയാമ്മ വീടിനകത്തു വീണു. തലക്കേറ്റ മുറിവാണ് മരണ കാരണമായത്. കത്തി വീടിനകത്തേക്ക് എറിഞ്ഞാണ് പ്രതി രക്ഷപ്പെട്ടത്. തൊട്ടടുത്ത പാടത്ത് ഒളിച്ചിരുന്ന പൗലോസ് പിന്നീട് സ്വന്തം വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയ്പപോള്‍ നാട്ടുകാര്‍ വിവിരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് പിടികൂടി.
പൗലോസ് ഏലിയാമ്മയെ നിരന്തരം ഉപദ്രവിക്കുന്നതായി കുടംബശ്രീ പ്രവർത്തകര്‍ കഴിഞ്ഞ ദിവസം കുറുപ്പംപടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് ഇത് ഗൗരവത്തോടെ എടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
പൗലോസിൻറെ അമിതമദ്യപാനം ഏലിയാമ്മ നിരന്തരം ചോദ്യം ചെയ്തതാണ് വിരോധത്തിന് കാരണം. സംഭവസമയത്തും ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
