മലപ്പുറം: ഭക്ഷണം വിളമ്പിതരാന്‍ വൈകിയതിന്റെ പേരില്‍ ഭാര്യയെ തീകൊളുത്തിക്കാെന്ന കേസില്‍ ഭര്‍ത്താവ് മൂന്നു വര്‍ഷത്തിനുശേഷം പൊലീസിന്റെ പിടിയിലായി.നമലപ്പുറം വെറ്റിലപ്പാറ സ്വദേശി രാജനാണ് പൊലീസിന്റെ പിടിയിലായത്. 2014 ജൂലൈ 14നാണ് രാജന്റെ ഭാര്യ ശാന്ത തീപൊള്ളലേറ്റ് മരിച്ചത്. ആത്മഹത്യയെന്നായിരുന്നു രാജന്‍ പൊലീസിനോട് പറഞ്ഞത്.
പിന്നീട് പൊലീസിനു കിട്ടിയ ചില വിവരങ്ങളെ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. ഭക്ഷണം വൈകിയതിന്റെ പേരില്‍ ദേഷ്യത്തിലായ രാജന്‍ മദ്യലഹരിയില്‍ ഭാര്യ ശാന്തയുടെ ദേഹത്തേക്ക് മണ്ണണ്ണ ഒഴിക്കുകയും ബലമായി പിടിച്ച് തീകത്തുന്ന അടുപ്പിലേക്ക് തള്ളിയിടുകയും ചെയ്യുകയായിരുന്നു.
ദേഹമാസകലം തീപൊള്ളിയ ശാന്ത പിന്നീട് മരിച്ചു. ദൃക്‌സാക്ഷികളായ മക്കളും രാജനെതിരെ പൊലീസില്‍ മൊഴിനല്‍കിയിരുന്നു. സത്യം പുറത്തുവന്നതോടെ ഒളിവില്‍പോയ രാജനെ തന്ത്രപൂര്‍വം പൊലീസ്പിടികൂടുകയായിരുന്നു.
