മദ്യപിച്ച് നിന്ന ബാലുവിനെ മർദ്ദിച്ചുശേഷം നിലത്ത് വീണ ബാലുവിന്‍റെ ദേഹത്ത് കൂടി ഓട്ടറിക്ഷ കയറ്റി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
പത്തനംതിട്ട: അടിച്ചപുഴയില് ആദിവാസി യുവാവ് ബാലു കൊല്ലപ്പെട്ട സംഭവത്തില് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിവിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. കണ്ണമ്പള്ളി സ്വദേശി ജോബി ചെമ്പോനോലി സ്വദേശികളായ അശോകൻ ബെന്നി എന്നിവരാണ് അറസ്റിലായത്.
കൊല്ലപ്പെട്ട ബാലുവും ജോബിയും തമ്മിലുള്ള വ്യക്തി വിരോധമാണ് കൊലപാതകത്തില് കലാശിച്ചതെന്ന് പൊലിസ് പറയുന്നു ഞായറാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. അടിച്ചിപുഴകോളനിക്ക് സമീപം വച്ചായിരുന്നു സംഭവം മദ്യപിച്ച് നിന്ന ബാലുവിനെ മർദ്ദിച്ചുശേഷം നിലത്ത് വീണ ബാലുവിന്റെ ദേഹത്ത് കൂടി ഓട്ടറിക്ഷ കയറ്റി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
അടിച്ചിപ്പുഴക്ക് സമിപത്തുള്ള നാഗരാജക്ഷേത്രത്തില് ഉത്സവത്തിനെത്തിയതായിരുന്നു ജോബിയും സുഹൃത്തുകളായ അശോകനും ബെന്നിയും. ഉത്സവം കഴിഞ്ഞ് മടങ്ങിപോകുമ്പോഴായിരുന്നു കൊലപാതകം. ഓട്ടോറിക്ഷയില് സഞ്ചരിച്ചിരുന്നവർ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ജോബിയുടെ സ്വന്തം ഓട്ടോറിക്ഷയാണ് കൃത്യത്തിനായി ഉപയോഗിച്ചത്. ഓട്ടോറികിഷ കസ്റ്റഡിയിലെടുത്ത് നടത്തിയ ശാസ്ത്രീയ പരിശോധനയില് തെളിവുകള് ലഭിച്ചു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി മൂന്ന് പേരെയും പൊലീസ് ചോദ്യം ചെയ്തു വരികയായിരുന്നു ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്നാ. നാളെ കോടതിയില് ഹാജരാക്കും. ബാലുവിന്റെ മരണത്തിന് പിന്നില് രാഷ്ട്രിയമോ ഉത്സവത്തിനിടയിലുണ്ടായ സംഘർഷോ കാരണമല്ലന്നും പോലീസ് വ്യക്തമാക്കുന്നു.
