മധ്യവയസ്‍കന്‍ വെട്ടേറ്റ് മരിച്ച നിലയില്‍
പത്തനംതിട്ട കൊടുമണില് മധ്യവയസ്കനെ വെട്ടേറ്റ് മരിച്ച നിലയില് കണ്ടെത്തി. കാലിന് വെട്ടേറ്റ് ചോരവാർന്നാണ് മരിച്ചതെന്ന് പൊലീസ്.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെപൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യെ ചെയ്യുന്നു.ഇയാളുടെ വീട്ടില് നിന്നും കൊലക്ക് ഉപയോഗിച്ചുവെന്ന് കരുതുന്ന കത്തിയും കണ്ടെത്തെയിടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. ബന്ധുവീടിന്റെ വരാന്തയില് രക്തം വാർന്ന് നിലയിലാണ് ശങ്കരന്റെ മൃതദേഹം കണ്ടെത്തിയത്. കണങ്കാലില് ആഴത്തിലുള്ള മുറിവ് ഉണ്ട് ഇന്ന് രാവിലെയാണ് മൃതദേഹം വീട്ടുകാരുടെ ശ്രദ്ധയില് പ്പെട്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മൃതദേഹം കിടന്ന വീടിന് സമിപത്തുള്ള ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യതുവരികയാണ്
പൊലീസ് കസറ്റഡിയിലെടുത്തയാള് ജയില് ശിക്ഷകഴിഞ്ഞ് കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. ശാസ്ത്രിയമായി തെളിവ് എടുപ്പ് നടത്തിയതിന് ശേഷമെ ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുയുള്ളു.ഡോഗ്സ്ക്വാഡ് ഉള്പ്പടെയുള്ള സംഘം സ്ഥലത്ത് എത്തി തെളിവ് എടുപ്പ് നടത്തി.പൊലീസ് നടപടികള് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കല്കോളജിലേക്ക് മാറ്റി.
