മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നാസിക്കില്‍ 18 കാരനെ തലയറുത്തു കൊന്ന കേസില്‍മൂന്ന് പേര്‍പിടിയിലായി. പ്രതികളിലൊരാളുടെ സഹോദരിയെ കമന്റിടിച്ചെന്ന് ആരോപിച്ചാണ് യുവാവിന്റെ തലയറുത്തത്. നാസിക്കിലെ പഞ്ചവതിയില്‍വൈകുന്നേരം സുഹൃത്തുക്കളുമൊത്ത് നടക്കാനിറങ്ങിയ അക്ഷയ് ഗുലയാണ് കൊല്ലപ്പെട്ടത്.

വഴിയില്‍വച്ച് 20 വയസ്സുള്ള ആകാശ് ഖൈര്‍നര്‍, സാഗര്‍  അംബേദ്ക്കര്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളും ചേര്‍ന്ന് അക്ഷയിനെ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപെടാന്‍ശ്രമിച്ചെങ്കിലും ഇവര്‍അക്ഷയിനെ പിന്തുര്‍ന്ന് കീഴ്‌പ്പെടുത്തി.  അക്ഷയിനെ പിന്തുണച്ചുവെന്നാരോപിച്ച് സുഹൃത്തുക്കളെയും മൂവര്‍സംഘം മര്‍ദ്ദിച്ചു. 

പിന്നീട് പ്രദേശത്തു കൂടി കടന്നു പോയ യാത്രക്കാരാണ് അക്ഷയുടെ മൃതദേഹം കണ്ട് പൊലീസില്‍ വിവരമറിയിച്ചത്. സംഭവ സ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെ വച്ച് പ്രതികളിലൊരാളെ പിടികൂടിയ പൊലീസ് തുടര്‍ന്ന് മറ്റ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്തു. ആകാശിനെയും സാഗറിനെയും അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍വിട്ടു.