പത്തനംതിട്ട: ജില്ലയില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നു. പൊലിസിന്‍റെ കണക്ക് അനുസരിച്ച് കഴിഞ്ഞ വര്‍ഷം പത്തനംതിട്ട ജില്ലയില്‍ മുപ്പത് കൊലപാതകങ്ങളാണ് നടന്നത്. മദ്യപിക്കുന്നവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാണ് കൊലനടത്തിയവരില്‍ അധികവും. ഇതില്‍ അടുത്തബന്ധുക്കളെ കൊലപ്പെടുത്തിയ കേസുകളാണ് കൂടുതല്‍.
മക്കള്‍ അച്ഛനെയും അമ്മയെയും കൊലചെയ്ത നാലുകേസ്സുകളും ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ രണ്ട് സംഭവങ്ങളും ജില്ലയില്‍ ഉണ്ടായി. ഇതുവരെ 28 കേസ്സുകളില്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം നല്‍കിക്കഴിഞ്ഞു. ഒരു കൊലപാതകകേസിലെ പ്രതിയെ ഇനിയും പിടികൂടാനായിട്ടില്ല. 2015ല്‍ പതിനഞ്ച് കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2016ല്‍ അത് പന്ത്രണ്ടായി കുറഞ്ഞിരുന്നു.
ഉറങ്ങികിടന്ന വൃദ്ധനെ തലക്ക് കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്തയോടെയായിരുന്നു ഇക്കുറി ജില്ലയില്‍ പുതുവര്‍ഷപ്പുലരി ഉണര്‍ന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സമിപത്ത് നിന്ന് കൊലചെയ്യാന്‍ ഉപയോഗിച്ച കല്ല് കണ്ടെത്തി. എന്നാല്‍ മരണമടഞ്ഞ ആളെയും കൊല നടത്തിയവരെയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
