തമിഴ്നാട് സ്വദേശി മുരുകന്‍റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയുമാകും ഇന്ന് ചോദ്യം ചെയ്യുക. കൊല്ലം ക്രൈം ബ്രാഞ്ച് എ സി പി അശോകന്‍റെ നേതൃത്വത്തിലാവും ചോദ്യം ചെയ്യല്‍. കഴിഞ്ഞ ദിവസം കൊല്ലം അസീസിയ, മെ‍ഡിട്രീന ആശുപത്രിയിലെ ഡോക്ടര്‍മാരെ പോലീസ് ചോദ്യം ചെയ്തിരുന്നു. മുരുകന്‍റെ മരണം സംബന്ധിച്ച ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കൂ എന്നാണ് സൂചന.