കഴിഞ്ഞ നവംബറില്‍ നടന്ന സൗഹൃദ മത്സരത്തില്‍ നൈജീരിയ 4-2ന്റെ വിജയം നേടിയിരുന്നു.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: നാളെ അര്‍ജന്റീനയെ സമനിലയിലെങ്കിലും തളച്ചെങ്കില്‍ മാത്രമേ നൈജീരിയക്ക് നോക്കൗട്ട് റൗണ്ടില്‍ കടക്കാന്‍ സാധിക്കൂ. അതുക്കൊണ്ട് തന്നെ മെസിക്കും സംഘത്തിനുമെതിരേ വ്യക്തമായ പദ്ധതിയോടൊയാണ് ആഫ്രിക്കന്‍ ടീം ഇറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോകകപ്പില്‍ കഴിഞ്ഞ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും നൈജീരിയക്ക് തോല്‍വിയായിരുന്നു ഫലം. എന്നാല്‍ കഴിഞ്ഞ നവംബറില്‍ നടന്ന സൗഹൃദ മത്സരത്തില്‍ നൈജീരിയ 4-2ന്റെ വിജയം നേടിയിരുന്നു. എന്നാല്‍ അന്ന് മെസി ഉണ്ടായിരുന്നില്ല എന്ന് മാത്രം. എന്നാല്‍ അര്‍ജന്റീന മുറിവേറ്റ മൃഗമാണെന്ന് അഹമ്മദ് മൂസ പറയുന്നു. അദ്ദേഹം തുടര്‍ന്നു-

Scroll to load tweet…

അര്‍ജന്റീന ആരാധകര്‍ നിരാശയിലാണെന്ന് അറിയാം. അതുക്കൊണ്ട് അവര്‍ ടീമിനെ പരമാവധി പിന്തുണക്കും. എന്നാല്‍ അവര്‍ ഇപ്പോഴും അവര്‍ ഫോമിലേക്ക് എത്തിയിട്ടില്ല. മെസിയും അങ്ങനെ തന്നെ. അദ്ദേഹം സ്വതസിദ്ധമായ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. അവര്‍ മെസിയെ ഒരുപാട് ആശ്രയിക്കുന്നു. ലോകകപ്പ് യോഗ്യതയില്‍ പോലും നമ്മളത് കണ്ടവരാണ്. അര്‍ജന്റീനയ്ക്ക് യോഗ്യത നേടിക്കൊടുത്തത് മെസിയുടെ ഒറ്റയാള്‍ പോരാട്ടമാണ്.

അവരുടെ ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ഞങ്ങള്‍ പലതും മനസിലാക്കി. ശ്രദ്ധയോടെ, ആത്മവിശ്വാസത്തോടെ കളിക്കുകയാണ് ലക്ഷ്യം. പ്രതിരോധം കനപ്പിക്കും. മെസിയിലേക്കുള്ള എല്ലാ പാസുകളിലും ഇടപ്പെടുകയാണ് ലക്ഷ്യം. അല്ലെങ്കില്‍ കഴിയുന്നത്രെ മെസി ബ്ലോക്ക് ചെയ്യും. എന്നാല്‍ കഴിവുള്ള ഒരുപാട് താരങ്ങളുടെ കൂട്ടമാണ് അര്‍ജന്റീന. അതുകൊണ്ട് തന്നെ മെസിയെ മാത്രം പ്രതിരോധിക്കുക അനായാസമായിരിക്കില്ലെന്നും മൂസ കൂട്ടിച്ചേര്‍ത്തു.