കോഴിക്കോട്: എം.ടിക്കെതിരായ സംഘപരിവാര്‍ നീക്കം ഒറ്റക്കെട്ടായി ചെറുക്കുമെന്ന് മുസ്ലീം ലീഗ് രാജ്യം ആദരവോടെ കാണുന്ന അദ്ദേഹത്തെ ഭീഷണിപ്പെടുത്തി വായമൂടിക്കെട്ടാമെന്നോ ഒതുക്കാമെന്നോ കരുതുന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്ന് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. സംഘപരിവാറിന്റെ ഫാസിസ്റ്റ് മുഖമാണ് എം.ടിക്കെതിരെ അവര്‍ നടത്തുന്ന നീക്കത്തിലൂടെ വ്യക്തമാവുന്നതെന്നും കെപിഎ മജീദ് പറഞ്ഞു.