മലപ്പുറം: മാട്ടിറച്ചി നിരോധനത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുസ്‌ളീം ലീഗ്. നിരോധനം അപ്രായോഗികമാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പ്രസ്താവനയില്‍ പറഞ്ഞു.

ആലോചനയോ പാര്‍ലമെന്റില്‍ ചര്‍ച്ചയോ ചെയ്യാതെ വിഷയത്തെ ലാഘവത്തോടെ കണ്ട് കേന്ദ്രസര്‍ക്കാരിന്റെ ഒളിയജണ്ട അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ ഭരണകൂടത്തിന് യോജിച്ചതല്ലെന്നും കെപിഎ മജീദ് പറഞ്ഞു.വിശ്വാസപരവും ജീവല്‍പരവുമായ ഭക്ഷണം മൗലികാവകാശമാണ്. ഇത് തടയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.