വാഹനാപകടത്തില്‍ പരിക്കേറ്റ കൂത്താളി ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ടും പേരാമ്പ്ര മണ്ഡലം ലീഗ് കൗണ്‍സിലറുമായ പുളിക്കൂല്‍ റഷീദാണ് മരിച്ചത്.
കോഴിക്കോട്: വാഹനാപകടത്തില് പരിക്കേറ്റ കൂത്താളി ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ടും പേരാമ്പ്ര മണ്ഡലം ലീഗ് കൗണ്സിലറുമായ പുളിക്കൂല് റഷീദ് (56) മരിച്ചു. ഇക്കഴിഞ്ഞ 27 ന് പേരാമ്പ്ര ടി.ബി റോഡില് പെട്രോള് പമ്പിന് സമീപമായിരുന്നു അപകടം. റഷീദ് ഓടിച്ച സ്കൂട്ടറില് മിനിലോറി ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോഴിക്കോട് മെഡിക്കല് കോളേജ് ആസ്പത്രിയില് വെച്ചാണ് മരിച്ചത്. മയ്യിത്ത് നമസ്കാരം ഇന്ന് (9.5.2018) ഉച്ചക്ക് 12 മണിക്ക് കൂത്താളി ഉമറുല് ഫാറൂഖ് ജുമാമസ്ജിദില്. ഭാര്യ: നബീസ മക്കള്: സിദ്ദീഖ്, നൗഷിക്. മരുമക്കള്: റാഷിന, ഹഫ്സിന .സഹോദരങ്ങള്: മൊയ്തി, അമ്മദ്, നബീസ, ഫാത്തിമ.
