ഒരു തരത്തിലും ഇതുപോലുള്ള സംഘടനകളെ ക്യാമ്പസില്‍ അനുവദിക്കരുതെന്ന് കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ക്യാമ്പസ് ഫ്രണ്ടിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. അക്രമം ആദർശമാക്കിയവരാണ് മഹാരാജാസിലെ കൊലപാതകത്തിന് പിന്നിൽ. ഇത്തരം സംഘടനകൾ ക്യാമ്പസിൽ എങ്ങനെ പ്രവർത്തിക്കുന്നെന്ന് സർക്കാർ പരിശോധിക്കണമെന്ന് പറഞ്ഞ അദ്ദേഹം ഒരു തരത്തിലും ഇതുപോലുള്ള സംഘടനകളെ ക്യാമ്പസില് അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
