സ്ത്രീകള്‍ ആണുങ്ങളോട് സംസാരിക്കുന്നത് ലീഗിന്റെ ചരിത്രത്തില്‍ ഇല്ലാത്ത സംഭവമാണ് എന്നായിരുന്നു മായിന്‍ഹാജി ഖമറുന്നിസയോട് പറഞ്ഞത്. ഇതിന്റെ വീഡിയോപുറത്ത്വന്നതോടെ ലീഗിന്റെ സ്ത്രീ വിരുദ്ധ നിലപാടിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 

കോഴിക്കോട്ട് ബീച്ചില്‍ യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നവംബര്‍ 12ന് സംഘടിപ്പിച്ച പൊതുസമ്മേളനത്തിനിടെയാണ് ഖമറുന്നീസക്ക് അധിഷേപം നേരിടേണ്ടി വന്നത്.


സംഭവത്തില്‍ തനിക്ക് പരിഭവമില്ലെന്ന് ഖമറുന്നിസ അന്‍വര്‍ പറഞ്ഞു. വിളിക്കുമെന്ന് വിചാരിച്ച് കാത്തിരുന്നിരുന്നു. അവര്‍ ക്ഷണിച്ചിട്ട് പോയി. കണ്ടു മടങ്ങി. അത്രയേ ഉള്ളൂ എന്നും ഖമറുന്നിസ അന്‍വര്‍ പറയുന്നു. 

തന്‍ തന്റെ അഭിപ്രായവും ഖമറുന്നിസ തന്റെ അഭിപ്രായവുമാണ് പറഞ്ഞതെന്ന് മായിന്‍ ഹാജി പ്രതികരിച്ചു.മുസ്‌ലിം ലീഗില്‍ പുരുഷന്‍മാരേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. വനിതാ ലീഗ് വേറെയുണ്ട്. അവര്‍ക്കുള്ള എല്ലാ സൗകര്യവും ചെയ്തു കൊടുക്കുന്നുണ്ടെന്നും മായിന്‍ ഹാജി പറഞ്ഞു.