പുരക്കൽ ഹർഷാദിനാണ് വെട്ടേറ്റത് അക്രമത്തിനു പിന്നിൽ സി.പി.എമ്മാണെന്ന് ആരോപണം
മലപ്പുറം: മലപ്പുറം തിരൂർ ഉണ്യാലിൽ മുസ്ലീം ലീഗ് പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചു. പുരക്കൽ ഹർഷാദിനാണ് വെട്ടേറ്റത്. രാത്രി വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അക്രമം. കൈക്കും കാലിനും പരിക്കേറ്റ ഹർഷാദിനെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അക്രമത്തിനു പിന്നിൽ സി.പി.എമ്മാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു.
