Asianet News MalayalamAsianet News Malayalam

വടകരയില്‍ ലീഗ് ഓഫീസിന് തീയിട്ടു

Muslim leauge office fire at vadakara
Author
First Published Nov 20, 2017, 10:49 AM IST

കോഴിക്കോട്: വടകര തോടന്നൂരില്‍ മുസ്ലീം ലീഗ് ഓഫീസിന് തീയിട്ടു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം. ടയര്‍ കത്തിച്ച് ഓഫീസില്‍ ഇടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നേരത്തേയും ഇവിടെ ലീഗ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായിരുന്നു.

സി.പി.എം-ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ഇതേ ലീഗ് ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായ സംഘര്‍ഷമുണ്ടായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios