ഹിന്ദു പെണ്‍കുട്ടിയുമായി സൗഹൃദം മുസ്ലീം യുവാവിന് ആള്‍ക്കൂട്ട ആക്രമണം
കാണ്പൂര്: ഇതരമതത്തിലെ പെണ്കുട്ടിയുമായുള്ശ സൗഹൃതത്തിന്റെ പേരില് ഉത്തര്പ്രദേശിലെ കാണ്പൂരില് 24 കാരന് ആള്ക്കൂട്ടത്തിന്റെ ക്രൂര മര്ദ്ദനം. കഴിഞ്ഞ മൂന്ന് വര്ഷമായി യുവാവ് പെണ്കുട്ടിയുമായി സൗഹൃദത്തിലാണെന്ന് യുവാവ് പറഞ്ഞതിനെ തുടര്ന്ന് ഒരു കൂട്ടം ആളുകള് ഇയാളെ മര്ദ്ദിക്കുകയും മുഖത്തടിയ്ക്കുകയുമായിരുന്നു.
മുസ്ലീം യുവാവിനെ മര്ദ്ദിക്കുന്ന വീഡിയോ ഇവര് മൊബൈലില് പകര്ത്തിയിരുന്നു. വെള്ളിയാഴ്ച സുഹൃത്തായ പെണ്കുട്ടിയെ കാണാന് റെയില്വെ സ്റ്റേഷനില് എത്തിയതായിരുന്നു യുവാവ്. യുവാവിന്റെ അയല്വാസിയായ ഒരാള് ഇയാളെ പിന്തുടരുകയായിരുന്നു. ഹിന്ദു യുവതിയായ പെണ്കുട്ടിയുമായി യുവാവിനുള്ള ബന്ധത്തെപ്പറ്റി ചോദിക്കുന്നത് വീഡിയോയില് കാണാം.
യുവാവിന്റെ മറുപടിയില് പ്രകോപിതരായ ആള്ക്കൂട്ടം ഇയാളെ ആക്രമിക്കുകയായിരുന്നു. ഇയാള് ചെയ്തതിന് അനുഭവിക്കേണ്ടി വരുമെന്ന് ആളുകള് ആക്രോശിക്കുന്നത് വീഡിയോയില് കേള്ക്കാം. 'നിന്നെ തകര്ക്കാന് കഴിഞ്ഞില്ലെങ്കില് ഞങ്ങളുടെ പേര് മാറ്റു'മെന്നും ഇവര് വെല്ലുവിളിക്കുന്നു. ഏറെ നാളുകള്ക്ക് ശേഷം സുഹൃത്തിനെ കാണാന് റെയില്വെ സ്റ്റേഷനില് പോയതായിരുന്നു താനെന്ന് യുവാവ് പറഞ്ഞു.
