പശുപരിപാലന കേന്ദ്രത്തിന്റെ അദ്ധ്യക്ഷയ്‌ക്കെതിരെ ഭീഷണി ആസിഡ് ആക്രമണം പോലും ഉണ്ടായേക്കാമെന്ന് മെഹറുന്നീസ ഖാന്‍

ഭോപ്പാല്‍: പശുപരിപാലന കേന്ദ്രത്തിന്റെ അദ്ധ്യക്ഷയ്‌ക്കെതിരെ ഭീഷണിയെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത്. ആസിഡ് ആക്രമണം പോലും ഉണ്ടായേക്കാമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശിലെ ദേശീയ പശുപരിപാലന കേന്ദ്രമായ രാഷ്ട്രീയ ഗോ രക്ഷാവാഹിനിയുടെ അധ്യക്ഷയായ മെഹറുന്നീസ ഖാന്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. 

മുസ്ലീം സ്ത്രീ പശുപരിപാലന കേന്ദ്രം നടത്തുന്നത് കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുമെന്ന് ആരോപിച്ച്‌ മാതാപിതാക്കളും മക്കളും ഉള്‍പ്പെടെയുള്ളവര്‍ തനിക്കെതിരാണെന്നും, ഭീഷണി ഭയക്കുന്നുവെന്നും മെഹറുന്നീസ പറഞ്ഞു. വാട്സ് ആപ്പ് വഴിയാണ് അക്രമികൾ ഭീഷണിപ്പെടുത്തുന്നത്.മുറിച്ച് മാറ്റപ്പെട്ട തലയുടെ ചിത്രങ്ങളും അക്രമികൾ അയക്കാറുണ്ട്. പൊലീസിൽ പരാതി നൽകിയിട്ടും ഒരു സഹായവും ചെയ്തില്ലെന്നും അവർ പറഞ്ഞു.