അന്യനെ വെറുക്കാന്‍ ഒരു മതവും പഠിപ്പിക്കുന്നില്ലെന്ന് മാഹി തലാത്ത്

കാണ്‍പൂര്‍:രാമയണം ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്ത് മുസ്ലീം സ്ത്രീ. ഒന്നരവര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷമാണ് അര്‍ത്ഥം ചോരാതെ രാമായണത്തെ കാണ്‍പൂര്‍ സ്വദേശി ഡോ.മാഹി തലാത്ത് സിദ്ദിഖി തര്‍ജിമ ചെയ്തത്. കാണ്‍പൂരില്‍ താമസമാക്കിയ ബാദ്രി നാരായണനാണ് രണ്ട് വര്‍ഷം മുമ്പ് മാഹി തലാത്തിന് രാമായണത്തിന്‍റെ കോപ്പി നല്‍കുന്നത്. തുടര്‍ന്നാണ് രാമായണത്തിന്‍റെ തര്‍ജിമയെക്കുറിച്ച് മാഹി താലം ചിന്തിക്കുന്നത്.

മറ്റേതൊരു വേദപുസ്തകം പോലെയും സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശമാണ് രാമായണവും തരുന്നതെന്ന് തലാത്ത് പറയുന്നു. വളരെ മനോഹരമായാണ് വേദപുസ്തകം രചിച്ചിരിക്കുന്നതെന്നും വളരെ ശാന്തമായാണ് ഉര്‍ദ്ദുവിലേക്ക് തര്‍ജിമ ചെയ്തതെന്നും മാഹി തലാത്ത് പറയുന്നു. മതം ഉപയോഗിച്ച് പലപ്പോഴും അക്രമം അഴിച്ച് വിടാന്‍ പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ അന്യനെ വെറുക്കാന്‍ ഒരു മതവും പഠിപ്പിക്കുന്നില്ലെന്നാണ് ഹിന്ദി സാഹിത്യത്തില്‍ ബിരുദക്കാരിയായ മാഹിയുടെ അഭിപ്രായം.