കേന്ദ്ര സര്‍ക്കാര്‍ ഇസ്ലാമിക വ്യക്തി നിയമങ്ങളില്‍ കൈകടത്തുന്നെന്ന് ആരോപിച്ച് രാഷ്ട്രപതിക്ക് നിവേദനവും സമര്‍പ്പിച്ചു. മുസ്ലികളുടെ പരമ്പരാഗത നിയമവ്യവസ്ഥകളില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടാണ് രാഷ്ട്രപതിക്ക് നിവേദനം നല്‍കിയത്.
ആഗ്രയിലെ മണ്ടോലയില്‍ നിന്ന് കളക്ടറേറ്റിലേക്കായിരുന്നു നിരവധി സ്ത്രീകളും പുരുഷന്മാരും പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രധാനമന്ത്രി നിയമപരമായ വിവാഹം ചെയ്ത അദ്ദേഹത്തിന്റെ ഭാര്യയെ ആദ്യം സ്വന്തം വീട്ടില്‍ കൊണ്ടുവന്ന് സംരക്ഷിക്കുകയാണ് വേണ്ടതെന്ന് പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടു. 1400ലധികം വര്‍ഷം പഴക്കമുള്ള ഇസ്ലാമിക നിയമത്തില്‍ എന്തെങ്കിലും അനീതിയുണ്ടായിരുന്നെങ്കില്‍ ലോകമെമ്പാടും മുസ്ലിംകള്‍ ഇത്രയധികം സന്തോഷത്തോടെ ജീവിക്കില്ലായിരുന്നെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത റസിയ ബീഗം പറഞ്ഞു.
