വിശ്വാസത്തിന്‍റെ ഭാഗമായതിനാല്‍ എളുപ്പമെന്ന് വിശ്വാസികള്‍

റെയ്കാജ്‍വിക്ക്: ഐസ്‍ലാന്‍റിലെ ഇസ്ലാം വിശ്വാസികള്‍ ഒരു ദിവസത്തില്‍ 20 മണിക്കൂറില്‍ അധികമാണ് റമദാന്‍ വ്രതം അനുഷ്ഠിക്കുന്നത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള റമദാന്‍ വ്രതങ്ങളിലൊന്നാണിത്. ഐസ്‍ലാന്‍റിലെ പകലുകള്‍ ദൈര്‍ഘ്യമേറയതിനാലാണ് ഇത് സംഭവിക്കുന്നത്. രാത്രി 11 മണിക്കാണ് സൂര്യന്‍ അസ്തമിക്കുന്നത്. പുലര്‍ച്ചെ നാലുമണിക്ക് സൂര്യന്‍ ഉദിക്കുകയും ചെയ്യും.

റമദാന്‍ വ്രതം അനുഷ്ഠിക്കുന്ന ഇസ്ലാം വിശ്വാസികള്‍ക്ക് പലപ്പോഴും രണ്ട് മണിക്കൂര്‍ മാത്രമാണ് ഭക്ഷണം കഴിക്കാനും കുടിക്കാനും കഴിയുക. എന്നാല്‍ വിശ്വാസത്തിന്‍റെ ഭാഗമായതിനാല്‍ ഇത് വളരെ എളുപ്പമാണെന്നും സ്വഭാവികമാണെന്നമാണ് വിശ്വാസികള്‍ പറയുന്നത്. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാനില്‍ നിന്ന് ഐസ്‍ലാന്‍റിലേക്ക് താമസം മാറിയ സല്‍മാന്‍ 22 മണിക്കൂറാണ് വ്രതം എടുക്കുന്നതെന്ന് പറയുന്നത്.

Scroll to load tweet…