റംസാനു വേണ്ടിയുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ഇനി രാവും പകലും പ്രാര്‍ത്ഥനാ നിര്‍ഭരമാകുന്ന പുണ്യ ദിനങ്ങള്‍. പകല്‍ മുഴുവന്‍ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുന്ന രാപ്പകലുകള്‍. ശഅ്ബാന്‍ 29 പൂര്‍ത്തിയാകുന്ന ഇന്ന് മാസപ്പിറവി കണ്ടാല്‍ നാളെ മുതലാണ് റംസാന് വ്രതാരംഭം. മുഴുവന്‍ സമയവും പള്ളികളില്‍ ചെലവഴിച്ചും, ദാന ധര്‍മങ്ങളില്‍ മുഴുകിയും സ്വയം നവീകരണത്തിന്റെ ദിനങ്ങളാണ് ഇനി. ഓരോ പുണ്യ പ്രവര്‍ത്തിക്കും 700 ഇരട്ടിവരെ പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. അസ്തമയം വൈകിയതിനാല്‍ ദൈര്‍ഖ്യമേറിയ റംസാന് ദിനങ്ങളാണ് ഇത്തവണ വിശ്വാസികളെ കാത്തിരിക്കുന്നത്.
വ്രതശുദ്ധിയുടെ പുണ്യദിനങ്ങളെ വരവേല്‍ക്കാനൊരുങ്ങി ഇസ്ലാം മത വിശ്വാസികള്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
