തിരുവനന്തപുരം: ശ്രീജിവിന്റെ മരണത്തില്‍ സത്യം പുറത്ത് വരാന്‍ സിബിഐ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ മുൻ അധ്യക്ഷൻ. പോലീസ് അന്നേ ഒത്തുകളിച്ചെന്നു ജസ്റ്റിസ് ജെ ബി കോശി ആരോപിച്ചു. താൻ ആവശ്യപ്പെട്ടിട്ടും മരണവുമായി ബന്ധപ്പെട്ട രേഖകൾ നൽകിയില്ലെന്നും അദേദേഹം പറഞ്ഞു. കമ്മീഷന്റെ അന്വേഷണം വഴിമുട്ടിയത് പോലീസിന്റെ നിസ്സഹകരണം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പോലീസിന് തുടക്കം മുതൽ എന്തോ മറച്ചു വെക്കാനുണ്ടായിരുന്നു ജസ്റ്റിസ് ആരോപിക്കുന്നു.