Asianet News MalayalamAsianet News Malayalam

പീതാംബരന്റെ കുടുംബത്തെ സിപിഎം ആക്രമിക്കാന്‍ സാധ്യത, സുരക്ഷ നല്‍കണം: രമേശ് ചെന്നിത്തല

പാര്‍ട്ടിക്കെതിരായ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പീതാംബരന്റെ കുടുംബത്തിന് സുരക്ഷ നല്‍കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം എ പീതാംബരന്റെ കുടുംബത്തെ ആക്രമിക്കാനുള്ള സാധ്യത ഏറെയാണെന്നും രമേശ് ചെന്നിത്തല

must protect a peethambarans family says ramesh chennithala
Author
Thiruvananthapuram, First Published Feb 20, 2019, 11:32 AM IST

തിരുവനന്തപുരം: കാസര്‍കോട്  ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല.  പാർട്ടിയെ പ്രതിക്കൂട്ടിലാക്കി പീതാംബരന്റെ കുടുംബം നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ്  സിബിഐ അന്വേഷണം ശക്തമാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്.  പാർട്ടി പറയാതെ പീതാംബരൻ കൊല ചെയ്യില്ലെന്ന് ഭാര്യ മഞ്ജു വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടിക്കെതിരായ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പീതാംബരന്റെ കുടുംബത്തിന് സുരക്ഷ നല്‍കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം എ പീതാംബരന്റെ കുടുംബത്തെ ആക്രമിക്കാനുള്ള സാധ്യത ഏറെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പീതാംബരന്റെ ഭാര്യയുടെ മൊഴി എടുത്താല്‍ ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമാവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

നേരത്തെ പാർട്ടി പറയാതെ പീതാംബരൻ കൊല ചെയ്യില്ലെന്ന് ഭാര്യ മഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. പാർട്ടി പറഞ്ഞാൽ എന്തും അനുസരിക്കുന്ന ആളാണ് പീതാംബരൻ . 'നേരത്തെ ഉണ്ടായ അക്രമങ്ങളിൽ പങ്കാളിയായതും പാർട്ടിക്ക് വേണ്ടിയാണെന്നും ഭാര്യ പറഞ്ഞു . പാർട്ടിക്കായി നിന്നിട്ട് ഇപ്പോൾ പുറത്താക്കിയെന്ന് മകൾ ദേവിക തുറന്നടിച്ചു . തെരഞ്ഞെടുപ്പ് ആയതു കൊണ്ടാണ് നടപടിയെടുത്തത് . പാർട്ടിക്ക് ചീത്തപ്പേര് ഉണ്ടാവാതിരിക്കാനാണ് ഇതെന്നും മകൾ ആരോപിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios