മുത്തലാഖ് നിരോധന ബിൽ രാജ്യസഭാ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ നിലപാടിൽ കേന്ദ്ര സർക്കാർ ഇന്നു തീരുമാനം വ്യക്തമാക്കും. പ്രതിപക്ഷ ആവശ്യം അംഗീകരിക്കില്ലെന്നാണ് സർക്കാർ ഇതുവരെ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇന്നും രാജ്യസഭയുടെ അജണ്ടയിൽ ബില്ല് ഉൾപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമാകും ബിൽ അവതരിപ്പിക്കുക. രാവിലെ ഒരു വട്ടം കൂടി പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് സർക്കാർ വ്യക്തമാക്കി.