ദേശീയ ഗാനത്തോട് അപമര്യദയായി പെരുമാറി; വിദ്യാര്‍ത്ഥിയെ പുറത്താക്കി

First Published 2, Mar 2018, 3:54 PM IST
muvattupuzha student got dismissed from college
Highlights
  • ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് അപമര്യദയായി പെരുമാറിയ യുവാവിനെ കോളേജ് പുറത്താക്കി

മൂവാറ്റുപുഴ: ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് അപമര്യദയായി പെരുമാറിയ യുവാവിനെ കോളേജ് പുറത്താക്കി. മൂവാറ്റുപുഴ നിർമ്മല കോളജിലാണ് സംഭവം. തൊടുപുഴ സ്വദേശിയും ബി.എ. മൂന്നാം വർഷ വിദ്യാർത്ഥിയുമായ അസ്ലം സലിമിനെതിരെയാണ് നടപടി.

കഴിഞ്ഞ ദിവസം കോളജിൽ ദേശീയ ഗാനം ആലപിക്കുന്നതിനിടെ നൃത്തം ചവിട്ടിയും മൊബെൽ ഫോണിൽ കളിച്ചും സല്യൂട്ട് അടിച്ചും അസ്ലം അപമര്യാദയായി പെരുമാറുന്നത് സോഷ്യൽ മീഡിയയിൽ വൈറലായി. ക്ലാസ് മുറിയിൽ സഹപാഠികൾക്ക് മുന്നിലായിരുന്നു സംഭവം. ഇതിനെ തുടര്‍ന്നാണ് കോളജ് വിദ്യാഭ്യാസ കൗൺസിലാണ് വിദ്യാർത്ഥിയെ പുറത്താക്കാൻ തീരുമാനിച്ചത്.

ചിത്രം - representative image

loader