ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് തിരുത്തേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദന്‍. ഇക്കാര്യം ഇനി പാര്‍ട്ടിയോ മുന്നണിയോ ചര്‍ച്ചചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

വി.എസ്. അല്ല, ആര് ആവശ്യപ്പെട്ടാലും ഇക്കാര്യത്തില്‍ വ്യക്തതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമവായത്തിലൂടെ പുതിയ ഡാം വേണമെന്നുതന്നെയാണ് എല്‍ഡിഎഫ് നയമെന്നും അദ്ദേഹം പറഞ്ഞു.