കൂടെ നില്‍ക്കാത്തവര്‍ക്ക് പണി കൊടുക്കുകയും കൂട്ടത്തിലുള്ളവരെ കണ്ണടച്ച് സഹായിക്കുകയും ചെയ്യുന്നതാണ് മാഫിയ
തിരുവനന്തപുരം: ദിലീപിനെ അമ്മയില് തിരിച്ചെടുത്തതിനെ തുടര്ന്ന് മോഹന്ലാല് നല്കിയ പ്രതികരണത്തെ വിമര്ശിച്ച് എഴുത്തുകാരന് എന്.എസ്. മാധവന്. കൂടെ നില്ക്കാത്തവര്ക്ക് പണി കൊടുക്കുകയും കൂട്ടത്തില് ഉള്ളവരെ കണ്ണടച്ച് സഹായിക്കുകയുമാണ് മാഫിയയെന്നും മരിയോ പുസോയുടെ ദി ഗോഡ്ഫാദര് വായിക്കുകയോ കണ്ടാലോ മതിയെന്നും ട്വീറ്റ് ചെയ്തിരിക്കുകയാണ് എന്.എസ്. മാധവന്.
സംഘടന അമ്മ ചെയ്യുന്ന ജീവകാര്യുണപ്രവര്ത്തനങ്ങളെക്കുറിച്ച് എണ്ണിപ്പറഞ്ഞ മോഹന്ലാല് അമ്മയെ മാഫിയയെന്നും സ്ത്രീവിരുദ്ധ സംഘടനയെന്നും മുദ്രകുത്തുന്നത് മനുഷ്യത്വരഹിതമാണെന്ന് കുറിച്ചിരുന്നു. സഹപ്രവര്ത്തകയുടെ വേദന ആദ്യം ഏറ്റുവാങ്ങിയത് തങ്ങളാണ്. അന്നുമുതല് ഇന്നുവരെ ആ സഹോദരിക്കൊപ്പം തന്നെയാണ്. സംഘടനയില് നിന്ന് രാജി വച്ചവരുടെ വികാരം പരിശോധിക്കുമെന്നും കുറിപ്പില് മോഹന്ലാല് കൂട്ടിച്ചേര്ത്തിരുന്നു.
