പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിലെടുത്ത ഉബൈദ് തന്റെ സഹായി അല്ലെന്ന് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്‍. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇയാള്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും എംഎല്‍എ പറഞ്ഞു. 

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഏഴ് പേരെയാണ് ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉബൈദ് ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. മധുവിനെ കാട്ടില്‍ കയറി പിടിച്ചുകൊണ്ടുവന്നവരില്‍ ഇയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദിക്കുന്നതിനിടെ ഇവര്‍ എടുത്ത സെല്‍ഫിയും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് പിന്തുടര്‍ന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്.