പർമീന്ദർ കുറ്റ സമ്മതം നടത്തിയതായി ഉത്തർ പ്രദേശ് എഡിജിപി ദൽജിത് സിംഗ് പറഞ്ഞു. ഇയാള്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട ഫോര്‍ച്യൂണര്‍ വാഹനത്തിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായി ദൽജിത് സിംഗ് പറഞ്ഞു. എസ് എല്‍ ആര്‍ റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രതികൾ പഞ്ചാബ് വിട്ടന്ന സംശയത്തെ തുടർന്ന് ജാഗ്രതാ നിർദ്ദേശം അ‍ഞ്ച് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാനാകാമെന്ന പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖബീർ സിംഗ് ബാദലിന്റെ  ആരോപണത്തെ തുടർന്ന്  സംഭവത്തിന്റെ വിശദാംശങ്ങൾ ബി എസ് എഫിനും കൈമാറി.

രാവിലെ ഒമ്പതു മണിയോടെയാണ് പൊലീസ് വേഷത്തിലെത്തിയ സായുധ സംഘം പഞ്ചാബിലെ പട്ടിയാലക്കടുത്തുള്ള നഭാ ജയില്‍ ആക്രമിച്ചത്.  പത്തു പേരടങ്ങുന്നതായിരുന്നു സായുധ സംഘം. ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സ് എന്ന് സായുധ സംഘടനയുടെ നേതാവാണ് ഹര്‍മീര്‍ സിങ് മിന്റു. 100 റൗണ്ടോളം വെയിയുതിര്‍ത്തസംഘം ഹര്‍മീര്‍ സിങ് മിന്റു അടക്കം 6 പേരെ മോചിപ്പിച്ചു. ഹര്‍മീര്‍ സിങ് മിന്റു പത്തോളം തീവ്ര വാദക്കേസുകളില്‍ പ്രതിയാണ്. ഗുര്‍പ്രീത് സിംഗ്, വിക്കി ഗോന്ദ്ര, നിതില്‍ ഡിയോള്‍, വിക്രം ജിത്ത് സിംഗ് എന്നിവരാണ് രക്ഷപ്പെട്ടത്.