മകളെ ഹോളിവുഡ് നടന്‍ പീഡിപ്പിച്ചെന്ന ആരോപണവുമായി പാക്ക് നടി. സിനിമയുടെ ഓഡിഷനെന്ന് പറഞ്ഞ വിളിച്ച് 14 കാരിയായ മകളെ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന ആരോപണവുമായി ഹോളിവുഡ് നിര്‍മ്മാതാവും നടനുമായ പ്രമുഖനെതിരെ പാകിസ്താന്‍ നടിയും ടെലിവിഷന്‍ താരവുമായ നാദിയാഖാനാണ് പോലീസില്‍ പരാതി നല്‍കിയത്.

മെയ് 20 ന് ജെബിആര്‍ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ നടീനടന്മാരുടെ തെരഞ്ഞെടുപ്പിന് എത്തിയപ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസം നടന്ന ഓഡിഷനില്‍ മകള്‍ക്ക് നേരിട്ടത് കടുത്ത പീഡനമാണെന്ന് നാദിയാ ഖാന്‍ പറയുന്നു. നൂറു കണക്കിന് മാതാപിതാക്കള്‍ പരിപാടിയ്ല്‍ പങ്കെടുക്കാന്‍ കുട്ടികളുമായി എത്തിയിരുന്നു. ഡിസ്‌നി ചാനല്‍ സ്റ്റാറുകളെ കാണാനും അതിന്റെ ഭാഗമാകാനുമുള്ള അവസരം എന്ന പേരില്‍ ഫേസ്ബുക്കിലൂടെയായിരുന്നു പരസ്യം.

ഡിസ്‌നിയുടെ പദ്ധതി എന്ന പേരിലാണ് ഓഡിഷന്‍. മകള്‍ക്ക് വായിക്കാന്‍ രണ്ടു വരിയുള്ള സ്‌ക്രിപ്റ്റ് നല്‍കി. അത് വായികുന്നതിന് മുമ്പു തന്നെ പിടിക്കുകയും തള്ളിയിടുകയും ചെയ്തു. സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. മറ്റൊരാള്‍ക്കും തന്റെ മകളെ പൊതുവേദിയില്‍ അപമാനിക്കാനും ദുരുപയോഗം ചെയ്യാനും അനുമതിയില്ലെന്നും സംഭവം മകളുടെ ആത്മവിശ്വാസം തന്നെ തകത്തു. അവളുടെ കൈകളില്‍ മുറിവും ചതവും കണ്ടതായും നാദിയ പറയുന്നു.

കുട്ടിയെ ദുബായ് റഷീദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഹോളിവുഡ് സിനിമയ്ക്കായി ടാലന്റ് ഹണ്ട് നടത്തിയ സ്ഥാപനത്തിന്റെ സിഇഒയെ അല്‍ബാഷര്‍ പോലീസ് ചോദ്യം ചെയ്‍തു. നിയമ പ്രശ്‍നങ്ങളാല്‍ നടന്റെ പേരുവിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല.