കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷായെയും ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവനെയും പോലീസ് ചോദ്യം ചെയ്യുമെന്ന് സൂചന. ഗൂഢാലോചനയിൽ നാദിർഷായ്ക്ക് പങ്കുണ്ടോയെന്ന് അറിയാനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. നാദിർഷായുടെയും ദിലീപിന്റെയും മൊഴികളിൽ നേരത്തെ വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. 

2013ല്‍ 'അമ്മ'യുടെ സ്റ്റേജ് ഷോ പരിശീലത്തിനിടെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന് സാക്ഷികളായവരും ഇടപ്പെട്ടവരെയുമടക്കം കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.