കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധയകന്‍ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തിന് നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാം. ആവശ്യമെങ്കില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കി അറസ്റ്റ് ചെയ്യാമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

മുഖ്യ പ്രതി സുനില്‍ കുമാറിനെയും ഒന്‍പതാം പ്രതി വിഷ്ണുവിനെയും വിളിച്ചതു കൊണ്ട് മാത്രം നാദിര്‍ഷായെ പ്രതിയാക്കാന്‍ കഴിയില്ല. എല്ലാ സാക്ഷികളെയും പ്രതിയാക്കിയാല്‍ കേസ് നിലനില്‍ക്കില്ല. ആ പഴുത് ഉപയോഗിച്ച് ശരിക്കുള്ള പ്രതികള്‍ രക്ഷപ്പെടുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു