നാഗാലാൻഡിലെ മോന്‍ ജില്ലയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് നാഗാ ഭീകരരെ സൈന്യം വധിച്ചു. ഭീകരാക്രമണത്തിൽ അസം റൈഫിൾസിലെ ടെറിറ്റോറിയൽ വിഭാഗത്തിലെ ഉദ്യോഗസ്ഥനും ഒരു നാട്ടുകാരനും മരിച്ചു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയൽ ഭീകരര്‍ കടന്നുപോകുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലിൽ അവസാനിച്ചത്. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡിന്‍റെ ഭീകരരാണ് കൊല്ലപ്പെട്ടത്. മോദി സര്‍ക്കാരിന്‍റെ മൂന്ന് വര്‍ഷത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സൈന്യത്തിന് നേരെ ഉള്ള അക്രമണങ്ങൾ കുറഞ്ഞുവെന്ന ആഭ്യന്തരവകുപ്പിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ദിവസങ്ങൾക്കകമാണ് നാഗാലാൻഡിൽ ഏറ്റുമുട്ടലുണ്ടായത്.