വളാഞ്ചേരി നഗരസഭാ ചെയർപേഴ്സണ്‍ എം. ഷാഹിന രാജിവെക്കും. മുസ്ലീം ലീഗ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി. രാജിക്കത്ത് പാർട്ടി നേതൃത്വത്തിന് നൽകി. നഗരസഭാ സെക്രട്ടറിക്ക് നാളെ കൈമാറും.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ ചെയർപേഴ്സണ്‍ എം. ഷാഹിന രാജിവെക്കും. മുസ്ലീം ലീഗ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി. രാജിക്കത്ത് ഷാഹിന പാർട്ടി നേതൃത്വത്തിന് നൽകി. നഗരസഭാ സെക്രട്ടറിക്ക് നാളെ അത് കൈമാറും.
ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ഇവര്‍ നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു. തീരുമാനങ്ങള്‍ക്ക് ഭരണപക്ഷത്തെ കൗൺസിലർമാർ പിന്തുണക്കുന്നില്ലെന്നും ഷാഹിന പരാതിപ്പെട്ടിരുന്നു.
മലപ്പുറം അമരമ്പലം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അനിതാ രാജു രാജി വെച്ചു. വികസന കാര്യങ്ങളിൽ നിലവിലെ യു.ഡി.എഫ് ഭരണസമിതി അർഹമായ പരിഗണന നൽകുന്നില്ലെന്ന് ആരോപിച്ചാണ് രാജി. പഞ്ചായത്ത് അംഗത്വവും രാജി വച്ചിട്ടുണ്ട്. ഇതോടെ പഞ്ചായത്തിൽ യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ട്ടപെട്ടു. ഇവർ കോൺഗ്രസ് അംഗമായിരുന്നു.
