നാലമ്പല ദര്‍ശനത്തിന്‍റെ പുണ്യം തേടി പാലാ രാമപുരത്തേയ്‌ക്ക് ഭക്തജനതിരക്ക് . 12 കിലോമീറ്റര്‍ ചുറ്റളവിലുള്ള നാല് അമ്പലങ്ങളിലും ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കായ് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍വ ദുരിതങ്ങളും അകറ്റുമെന്ന വിശ്വാസത്തോടെയാണ് രാമായണ മാസത്തില്‍ ഭക്തരുടെ നാലമ്പല ദര്‍ശനം. ഉച്ച പൂജയ്‌ക്ക് മുമ്പ് രാമലക്ഷണ ഭരത ശത്രുഘ്ന ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തണമെന്നാണ് വിശ്വാസം. 12 കിലോമീറ്റര്‍ ചുറ്റളവില്‍ നാലു ക്ഷേത്രങ്ങളുമുണ്ടെന്നതിനാല്‍ രാമപുരത്തേയ്‌ക്ക് ഭക്തര്‍ കൂടുതലായി എത്തുന്നു. രാമപുരത്ത് ശ്രീരാമ ക്ഷേത്രം, കൂടപ്പുലത്ത് ലക്ഷ്മണ ക്ഷേത്രം, അമനകരയില്‍ ഭരത ക്ഷേത്രവും മേതിരിയില്‍ ശത്രുഘന ക്ഷേത്രവുമാണ് നാലമ്പലങ്ങള്‍.

നാലമ്പലങ്ങളിലേയ്‌ക്കും കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുണ്ട് . നാലമ്പലങ്ങളിലും മെഡിക്കല്‍ സംഘത്തിന്‍റെയും പൊലീസ് , സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെയും സേവനവും ഭക്കതര്‍ക്കായി ഒരുക്കിയിട്ടുണ്ട്.