തിരുവനന്തപുരം: ടി പി സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാൻ നളിനി നെറ്റോ ഫയലുകളിൽ കൃത്രിമം കാണിച്ചു എന്ന് ആരോപിച്ച് നൽകിയ ഹര്‍ജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. ആരോപണം അടിസ്ഥാന രഹിതമാണെന്നും സെൻകുമാറിനെ മാറ്റിയ സർക്കാർ നടപടിയെ ഹൈക്കോടതി ശരിവച്ചതാണെന്നും വിജിലൻസ് കോടതി അറിയിച്ചു. സെൻകുമാറിനെ മാറ്റിയത് ശരിവെക്കുന്ന ഹൈക്കോടതി ഉത്തരവും വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഹര്‍ജി തള്ളിയത്.