തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജീണ്‍സനെ പേരൂര്‍ക്കട മാനസിരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതിയുടെ മാനസികനില പരിശോധിക്കാനായി കോടതി അനുമതിയോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജില്ലാ ജയിലില്‍കഴിയുന്ന പ്രതി സഹതടവുകാരെ ആക്രമിച്ചതിനെ തുടര്‍ന്നാണ് മാനസികനില പരിശോധിക്കണമെന്ന് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തത്.
ഏപ്രില്‍ ആദ്യവാരത്തിലാണ് കേഡല്‍ അച്ഛനെയും അമ്മയെയും സഹോദരിയയെും ബന്ധുവിനെയും കൊലപ്പെടുത്തയത്. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങള്‍ മുറിയിലെ കുളിമുറിയില്‍ കൊണ്ടിട്ടു. ഇതിനുശേഷം മൃതദേഹങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. വീട്ടില്‍ തീയിട്ടശേഷം ചെന്നൈയിലേക്ക് കടന്ന കേഡല്‍ പിന്നീട് തിരുവനന്തപുരത്ത് വച്ച് പോലീസ് പിടിയിലായി.
ആത്മാവിന് ശക്തിയേല്‍കാനാണ് കൊലപാതങ്ങള്‍ ചെയ്തതെന്നായിരുന്നു കേഡലിന്റെ ആദ്യമൊഴി. പിന്നീട് രക്ഷിതാക്കളോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും കേഡല്‍ വെളിപ്പെടുത്തിയിരുന്നു.
