കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ നീങ്ങാത്ത പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം നുണ പരിശോധനയ്‌ക്കായി കോടതിയുടെ അനുമതി തേടിയത്. സഹായികളായ ജോബി, പീറ്റര്‍, മുരുകന്‍, അരുണ്‍, വിപിന്‍, അനീഷ് എന്നിവരെ നുണ പരിശോധനയ്‌ക്ക് വിധേയമാക്കാനാണ് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് കോടതി അനുമതി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് തിരുവനന്തപുരത്തെ ഫോറന്‍സിസ് ലാബില്‍ അനീഷിന്‍റെ നുണപരിശോധന പൂര്‍ത്തിയാക്കിയത്. മറ്റുള്ളവരെ വരും ദിവസങ്ങളില്‍ നുണ പരിശോധനയ്‌ക്ക് വിധേയമാക്കും.

പത്ത് ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി, റിപ്പോര്‍ട്ട് കോടതിയ്‌ക്ക് കൈമാറും. മണിയുടെ മരണം സംബന്ധിച്ച് വ്യക്തത വരുത്താനായില്ലെന്ന റിപ്പോര്‍ട്ടാണ് കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നേരത്തെ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതേത്തുടര്‍ന്ന് അന്വേഷണം സിബിഐയ്‌ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും കേസ് ഇതുവരെയും സിബിഐ ഏറ്റെടുത്തിട്ടില്ല.