കോഴിക്കോട്: മയക്കുമരുന്ന് കേസുകളില്‍ പ്രതികൾക്ക് കടുത്ത ശിക്ഷ കിട്ടാന്‍ നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടില്‍ ഭേദഗതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ . വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരിമുക്തമാക്കാന്‍ ലഹരി വിരുദ്ധ ക്ലബുകള്‍ കൂടുതല്‍ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു.
മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ വളരെ വേഗത്തില്‍ ജാമ്യത്തില്‍ ഇറങ്ങുന്ന നിയമത്തിലെ പഴുതുകളെക്കുറിച്ച് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താന്‍ നര്‍ക്കോട്ടിക് ഡ്രഗ്സ് & സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരിമുക്തമാക്കാന്‍ ലഹരി വിരുദ്ധ ക്ലബുകള്‍ കൂടുതല്‍ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു. എക്സൈസ് കേസുകളില്‍ ജുവനൈല്‍ ജസ്റ്റിക് ആക്ട് ബാധകമാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
