Asianet News MalayalamAsianet News Malayalam

കൊച്ചിയില്‍ ലഹരി വേട്ട; രണ്ട് കിലോ ഐസ് മെത്തും ഹാഷിഷ് ഓയിലും പിടിച്ചു

പിടിയിലായ ഇബ്രാഹിം ഷെരീഫ് നിരന്തരം കേരളത്തിലേക്ക് മയക്ക് മരുന്ന് കടത്തിയിരുന്നു. ചെന്നൈയിൽ നിന്നും ട്രെയിൻ വഴിയാണ് ഇയാൾ മയക്കു മരുന്നുകൾ എത്തിക്കുന്നതെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ഷാഡോ പൊലീസ് ചെന്നൈയിലെത്തി ട്രെയിനിൽ ഇയാളെ പിന്തുടർന്നു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോ‍ൾ കൂടുതൽ പൊലീസ് സംഘം എത്തിയാണ് പ്രതിയെ പിടികൂടിയത്.

narcotics seized in kochi
Author
Kochi, First Published Dec 21, 2018, 2:26 AM IST

എറണാകുളം; കൊച്ചിയിൽ രണ്ട് കോടി രൂപ വിലയുള്ള മയക്കുമരുന്നുമായി ഒരാൾ പിടിയിൽ. ചെന്നൈ സ്വദേശി ഇബ്രാഹിം ഷെരീഫാണ് ഷാഡോ പോലീസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്നും രണ്ട് കിലോ വീതം ഐസ് മെത്തും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.

പിടിയിലായ ഇബ്രാഹിം ഷെരീഫ് നിരന്തരം കേരളത്തിലേക്ക് മയക്ക് മരുന്ന് കടത്തിയിരുന്നു. ചെന്നൈയിൽ നിന്നും ട്രെയിൻ വഴിയാണ് ഇയാൾ മയക്കു മരുന്നുകൾ എത്തിക്കുന്നതെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ഷാഡോ പൊലീസ് ചെന്നൈയിലെത്തി ട്രെയിനിൽ ഇയാളെ പിന്തുടർന്നു. എറണാകുളം നോർത്ത് റെയിൽ വേ സ്റ്റേഷനിലെത്തിയപ്പോ‍ൾ കൂടുതൽ പൊലീസ് സംഘം എത്തിയാണ് പ്രതിയെ പിടികൂടിയത്.

ഐസ് മെത്തും ഹാഷിഷ് ഓയിലും 12 തവണ ഇബ്രാഹിം ഷെരീഫ് സിങ്കപ്പൂരിലേക്കും കടത്തിയിട്ടുണ്ട്. തുച്ഛമായ കൂലിക്ക് ലഹരി മരുന്നുകൾ കടത്തുന്ന മദ്ധ്യസ്ഥൻ മാത്രമാണ് ഇയാളെന്നും ഇതിന്‍റെ പിന്നിൽ വലിയ സംഘങ്ങൾ ഉണ്ടെന്നും പൊലീസ് പറയുന്നു. ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ വരുന്നതോടെ നഗരത്തിലെ വിവിധ ഉന്നത പാർട്ടികളിൽ ലഹരി മരുന്നുകൾ സജീവമായി ഉപയോഗിക്കാൻ സാധ്യതയുണ്ട്. അതിനെ തടയാനുള്ള നടപടികൾ തു‍ടങ്ങിയെന്നും പൊലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios