മോദിയെത്തി, തമിഴ്നാട്ടിലുടനീളം കരിങ്കൊടി പ്രതിഷേധം
ചെന്നൈ: കാവേരി വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്‍റെ നിലപാടിനെതിരെ ചെന്നൈയിലെത്തിയ പ്രധാനമന്ത്രിക്കുനേരെ ശക്തമായ പ്രതിഷേധം. ഡിഎംകെയുടെ നേതൃത്വത്തിലാണ് കരിങ്കൊടി പ്രതിഷേധം നടക്കുന്നത്. ഇതിന്‍റെ ഭാഗമായി ഡിഎംകെ നേതാവ് കരുണനിധിയുടെ വീടിനു മുമ്പില്‍ കരിങ്കൊടി ഉയര്‍ത്തി.
ചെന്നൈയിലെ വിവിധയിടങ്ങളില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തുന്നുണ്ട്. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
ഡിഫന്‍സ് എസ്പോയുടെ ഉദ്ഘാടനം, തമിഴ്നാട് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വജ്രജൂബിലി ആഘോഷം എന്നീ പരിപാടികളില്‍ പങ്കെടുക്കാനാണ് മോദി ചെന്നൈയിലെത്തിയത്.
ഇരു പരിപാടികളിലും വ്യോമ മാര്‍ഗമാണ് മോദി എത്തുക. അതേസമയം തന്നെ പ്രതിഷേധ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പൊലീസ് റോഡ് ബ്ലോക്ക് ചെയ്തു. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ മോദിക്കെതിര വിമാനത്താവള പരിസരത്തും വ്യാപക പ്രതിഷേധമാണ് നടന്നത്.
കരിങ്കൊടിയുമായി പ്രതിഷേധിച്ച സംവിധായകരായ ഭാരതിരാജാ, അമീർ തുടങ്ങിയവരെ വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്ത് നീക്കി. കരിങ്കൊടി കാണിച്ചും കറുത്ത ബലൂണുകൾ പറത്തിയും പ്രതിഷേധം.
