ഷിംല: പ്രധാനമന്ത്രി നരരന്ദ്രമോദിയുടെ പരീക്ഷാ പേ ചര്‍ച്ചയ്ക്കിടെ ഹിമാചലില്‍ സര്‍ക്കാര്‍ സ്കൂളില്‍ ദളിത് വിദ്യാര്‍ത്ഥികളെ സ്കൂളിന് പുറത്ത് ഇരുത്തിയതായി പരാതി. സ്കൂളിന് പുറത്ത് കുതിരകളെ കെട്ടുന്ന സ്ഥലത്ത് ഇരുത്തിയെന്നാണ് കുളു സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച ദളിത് സംഘടനകള്‍ സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കില്ലെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ഹെഡ്മാസ്റ്റര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ ദളിത് മനോഭാവമാണ് വ്യക്തമായതെന്ന പ്രതിപക്ഷം ആരോപിച്ചു
