ദീർഘവീക്ഷണത്തോടെയുള്ള പ്രധാനമന്ത്രിയുടെ പുതിയ നീക്കം ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കും, പ്രത്യേകിച്ച് ദുർബലരുടെയും അശരണരുടെയും- തമിഴിസൈ പത്രക്കുറിപ്പിൽ പറയുന്നു
ദില്ലി: ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചതിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നൊബേൽ പുരസ്കാരത്തിന് ശിപാർശ ചെയ്യുമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷ തമിഴിസൈ സൗന്ദർരാജൻ. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന-ആയുഷ്മാൻ ഭാരത് പ്രഖ്യാപിച്ചതിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2019-ലെ നൊബേൽ പുരസ്കാരത്തിന് ശുപാർശ ചെയ്യും.
ദീർഘവീക്ഷണത്തോടെയുള്ള പ്രധാനമന്ത്രിയുടെ പുതിയ നീക്കം ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കും, പ്രത്യേകിച്ച് ദുർബലരുടെയും അശരണരുടെയും- തമിഴിസൈ പത്രക്കുറിപ്പിൽ പറയുന്നു. തന്റെ ഭർത്താവും ഒരു സ്വകാര്യ സർവകലാശാലയിൽ വകുപ്പു മേധാവിയും നെഫ്രോളജി കണ്‍സൾട്ടന്റുമായ ഡോ.പി.സൗന്ദർരാജനും മോദിയെ പുരസ്കാരത്തിനു ശിപാർശ ചെയ്യുമെന്ന് തമിഴിസൈ അറിയിച്ചു.
രാജ്യത്തെ 50 കോടിയിലേറെ ജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്നത് എന്ന പേരിലാണ് ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത്.
