Asianet News MalayalamAsianet News Malayalam

ദേശീയഗാനത്തെ അധിക്ഷേപിച്ചു; നോവലിസ്റ്റ് കമല്‍സിക്കെതിരെ കേസ്

national anthem police case against malayalam novelist
Author
Karunagappally, First Published Dec 18, 2016, 12:44 AM IST

കൊല്ലം: നോവലില്‍ ദേശീയഗാനത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് എഴുത്തുകാരനെതിരെ പൊലീസ് കേസ്സെടുത്തു. എഴുത്തുകാരന്‍ കമല്‍സിക്കെതിരെയാണ് കരുനാഗപ്പള്ളി പൊലീസ് കേസ്സെടുത്തത്. 'ശ്മശാനങ്ങളുടെ നോട്ടുപുസ്തകം' എന്ന നോവലിലെയും ഫേസ്ബുക്കിലേയും ചില  പരാമര്‍ശങ്ങളുടെ പേരിലാണ് നടപടി.

ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന നോവലിലെയും   ശശിയും ഞാനും എന്ന എഴുതികൊണ്ടിരിക്കുന്ന നോവലിലെയും  ചില ഭാഗങ്ങള്‍ കമല്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.ഇതില്‍ ദേശീയഗാനത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്നാരോപിച്ചാണ് കമലിനെതിരെ പൊലീസ് കേസ്സെടുത്തത്. 

ഒരു യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ കമലിന്റെ നോവലുകളിലെ പരാമര്‍ശങ്ങള്‍ ദേശീയഗാനത്തെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ പ്രാഥമിക അന്വേഷണം നടത്തി. കരുനാഗപ്പള്ളി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 124 എ വകുപ്പ് പ്രകാരം രാജദ്രോഹക്കുറ്റമാണ് കമലിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന കുറ്റവും കമലിനെതിരെ ചുമത്തിയിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios