തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളക്കിടെ ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ എഴുനേറ്റ് നിന്നില്ലെന്ന് ആരോപിച്ച് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിശാഗന്ധിയില്‍  ക്ലാഷ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനിടെയാണ്  ഒരു വനിതയടക്കം ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. 
പോലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി ചലച്ചിത്ര പ്രേമികള്‍ രംഗത്തെത്തി. മ്യൂസിയം പോലീസാണ് സിനിമ കാണാനെത്തിയവരെ കസ്റ്റഡിയിലെടുത്തത്. ദേശീയഗാനത്തിന് എഴുനേല്‍ക്കാത്തവരെ നിരീക്ഷിക്കാന്‍ കണ്ടോന്‍മെന്റ് എസിപിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരുന്നു.