ദേശീയ ചലച്ചിത്ര പുരസ്‍കാരദാന വിവാദം: സര്‍ക്കാര്‍ വിശദീകരണം ഇന്നുണ്ടായേക്കും

ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളെല്ലാം രാഷ്ട്രപതി നൽകാതിരുന്നത് എന്തുകൊണ്ടെന്ന് സർക്കാർ ഇന്ന് വിശദീകരിച്ചേക്കും. കൂടുതൽ വിവാദം ഒഴിവാക്കാനാകും കേന്ദ്ര സർക്കാരിന്റെ ശ്രമം. രാഷ്‍ട്രപതിക്ക് പകരം കേന്ദ്രമന്ത്രി പുരസ്‍കാരം നൽകുന്നത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി, 66 പേർ പുരസ്‍കാര ദാന ചടങ്ങിൽ നിന്ന് വിട്ടു നിന്നിരുന്നു. അവാർഡ് ബഹിഷ്‍കരിച്ച ചില മലയാളി കലാകാരൻമാർ സർക്കാർ നൽകിയ താമസ സൗകര്യം ഉപേക്ഷിച്ച് കേരളാ ഹൗസിലേക്ക് താമസം മാറ്റിയിരുന്നു. ചടങ്ങ് ബഹിഷ്‍കരിച്ച ഫഹദ് അക്കമുള്ളവർ കഴിഞ്ഞ ദിവസം തന്നെ ദില്ലിയിൽ നിന്ന് മടങ്ങി. മറ്റ് അവാർഡ് ജേതാക്കൾ ഇന്ന് മടങ്ങും.