Asianet News MalayalamAsianet News Malayalam

ദേശീയ ചലച്ചിത്ര അവാര്‍ഡ്; പുരസ്‌കാരം സ്പീഡ്പോസ്റ്റില്‍ വീട്ടില്‍ വരും

  • ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്പീഡ് പോസ്റ്റില്‍ വീട്ടിലെത്തിച്ച് കൊടുക്കുമെന്ന് ഡയറക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍ സംഘാടകര്‍ അറിയിച്ചു.
national film award get in speed post

ദില്ലി:   ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്പീഡ് പോസ്റ്റില്‍ വീട്ടിലെത്തിച്ച് കൊടുക്കുമെന്ന് ഡയറക്ട്രേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍ സംഘാടകര്‍ അറിയിച്ചു. കീഴ്‌വഴക്കമനുസരിച്ച് ദേശീയ അവാര്‍ഡുകള്‍ രാഷ്ട്രപതിയാണ് വിതരണം ചെയ്തിരുന്നത്. എന്നാല്‍ രാഷ്ട്രപതി പതിനൊന്ന് പുരസ്‌കാരങ്ങള്‍ മാത്രം വിതരണം ചെയ്താല്‍ മതിയെന്നും മറ്റ് പുരസ്‌കാരങ്ങള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് വിതരണം ചെയ്യുകയെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 

സര്‍ക്കാറിന്റെ നയത്തില്‍ പ്രതിഷേധിച്ച് പുരസ്‌കാര വിതരണ ചടങ്ങ് നിരവധി നടിനടന്മാരും സാങ്കേതിക പ്രവര്‍ത്തകരും ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ യേശുദാസ്, ജയരാജ് തുടങ്ങിയവര്‍ അവാര്‍ഡ് സ്വീകരിച്ചിരുന്നു. പുരസ്‌കാര ചടങ്ങ് സംബന്ധിച്ച് സിനിമാ മേഖലയില്‍ രണ്ട് തരം അഭിപ്രായങ്ങള്‍ ഉണ്ടായത് സോഷ്യല്‍ മീഡിയയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു. 

പുരസ്‌കാരം വിതരണം ചെയ്യുക രാഷ്ട്രപതിയായിരിക്കുമെന്നാണ് സര്‍ക്കാര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പുരസ്‌കാര ജേതാക്കളെ അറിയിക്കാതെയാണ് സര്‍ക്കാര്‍ ചടങ്ങില്‍ മാറ്റം വരുത്തിയത്. സര്‍ക്കാറിന്റെ ഈ നയത്തില്‍ പ്രതിഷേധിച്ചാണ് 66 പേര്‍ ചടങ്ങ് ബഹിഷ്‌കരിച്ചത്. 

Follow Us:
Download App:
  • android
  • ios